യു​എ​സ് നാ​വി​ക​ത്താ​വ​ള​ത്തി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത് സൗ​ദി ​സൈ​നി​ക വി​ദ്യാ​ർ​ഥി
Saturday, December 7, 2019 7:02 AM IST
മ​യാ​മി: ഫ്ളോ​റി​ഡ​യി​ലെ പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത് സൗ​ദി അ​റേ​ബ്യ​ൻ വി​ദ്യാ​ർ​ഥി. മു​ഹ​മ്മ​ദ് സ​യി​ദ് അ​ൽ​ഷം​രാ​നി എ​ന്ന​യാ​ളാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സൗ​ദി സൈ​നി​കാം​ഗ​മാ​യ ഇ​യാ​ൾ പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് എ​ത്തി​യ​ത്. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

നാ​വി​ക​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മി​യെ സു​ര​ക്ഷാ​സൈ​നി​ക​ർ വെ​ടി​വ​ച്ചു​കൊ​ന്നു. ഹാ​ൻ​ഡ് ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മി നി​റ​യൊ​ഴി​ച്ച​ത്.

ഹാ​വാ​യി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പേ​ൾ ഹാ​ർ​ബ​റി​ലെ ഷി​പ്പ്യാ​ർ​ഡി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പു ന​ട​ന്നു ര​ണ്ടു ദി​വ​സ​ത്തി​ന​ക​മാ​ണ് പെ​ൻ​സ​കോ​ള നേ​വ​ൽ​ബേ​സി​ലും ആ​ക്ര​മ​ണം ന​ട​ന്ന​ത്. പേ​ൾ ഹാ​ർ​ബ​റി​ൽ ബു​ധ​നാ​ഴ്ച ര​ണ്ടു സി​വി​ലി​യ​ൻ ജീ​വ​ന​ക്കാ​രെ വെ​ടി​വ​ച്ചു​കൊ​ന്ന നാ​വി​ക​ൻ ഗ​ബ്രി​യേ​ൽ റോ​മ​റോ സ്വ​യം വെ​ടി​വ​ച്ചു ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പെ​ൻ​സ​കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ലെ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ എ​ട്ടു​പേ​രെ ബാ​പ്റ്റി​സ്റ്റ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. വെ​ടി​വ​യ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ്ഥി​തി​ഗ​തി​ക​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും വൈ​റ്റ്ഹൗ​സ് ഡെ​പ്യൂ​ട്ടി പ്ര​സ് സെ​ക്ര​ട്ട​റി ജു​ഡ് ഡീ​ർ പ​റ​ഞ്ഞു.

ഫ്ളോ​റി​ഡ​യി​ലെ പെ​ൻ​സ കോ​ള നാ​വി​ക​ത്താ​വ​ള​ത്തി​ൽ പ​തി​നാ​റാ​യി​രം സൈ​നി​ക​രാ​ണു​ള്ള​ത്. ഏ​ഴാ​യി​ര​ത്തോ​ളം സി​വി​ലി​യ·ാ​രും ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു. നാ​വി​ക​സേ​ന​യി​ലെ പൈ​ല​റ്റു​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന താ​വ​ളം​കൂ​ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.