പോ​ലീ​സ് ചെ​യ്യു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടും: ​ഇ​റോം ശ​ർ​മി​ള
Saturday, December 7, 2019 3:02 AM IST
കൊ​ച്ചി: ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ വി​മ​ർ​ശി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ഇ​റോം ശ​ർ​മി​ള. പോ​ലീ​സ് ചെ​യ്യു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്ന് ഇ​റോം ശ​ർ​മി​ള പ​റ​ഞ്ഞു.

ആ​യു​ധ​മേ​ന്തി​യ​വ​രു​ടെ അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗം താ​ന്‍ നേ​രി​ട്ട​നു​ഭ​വി​ച്ച​താ​ണ്. പോ​ലീ​സി​ന് നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. ആ​രാ​ണ് പോ​ലീ​സി​ന് വെ​ടി​യു​തി​ർ​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്നും ഇ​റോം ശ​ർ​മി​ള ചോ​ദി​ച്ചു.

അ​നീ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽനി​ന്ന് താ​ൻ വ്യ​തി​ച​ലി​ച്ചി​ട്ടി​ല്ല. താ​നൊ​രു പ​രാ​ജ​യ​മാ​യി ക​രു​തു​ന്നി​ല്ലെ​ന്നും ഇ​റോം ശ​ർ​മി​ള കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.