ആ​രോ​സി​നെ​തി​രെ ആ​ർ​ത്ത​ല​ച്ച് ഗോ​കു​ലം; തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം, പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്
Friday, December 6, 2019 8:11 PM IST
ഗോ​വ: ഇ​ന്ത്യ​ൻ ആ​രോ​സി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ത​ക​ർ​ത്ത് ഗോ​കു​ലം കേ​ര​ള എ​ഫ്സി ഐ ​ലീ​ഗി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം ക​ണ്ടെ​ത്തി. ആ​ദ്യ എ​വേ മ​ത്സ​ര​ത്തി​ലും ജ​യം നേ​ടി സീ​സ​ണി​ൽ മി​ക​ച്ച തു​ട​ക്കം കു​റി​ക്കാ​ൻ ഗോ​കു​ല​ത്തി​ന് ക​ഴി​ഞ്ഞു. ഗോ​വ​യി​ലെ തി​ല​ക് മൈ​താ​നി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 49- ാം മി​നി​റ്റി​ൽ ഹെ​ൻ​റി കി​സേ​ക്ക നേ​ടി​യ ഗോ​ളാ​ണ് ഗോ​കു​ല​ത്തി​ന് ജ​യ​മൊ​രു​ക്കി​യ​ത്.

മ​ല​യാ​ളി താ​രം ജോ​ർ​ജി​ന്‍റെ ലോം​ഗ് പാ​സ് ബോ​ക്സി​നു​ള്ളി​ൽ സ്വീ​ക​രി​ച്ച ഹെ​ൻ​റി പ​ന്ത് കൃ​ത്യ​മാ​യി ആ​രോ​സി​ന്‍റെ പോ​സ്റ്റി​നു​ള്ളി​ലാ​ക്കി. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റു പോ​യി​ന്‍റാ​ണ് ഗോ​കു​ലം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​റോ​ക്ക എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഗോ​കു​ലം സീ​സ​ൺ വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.