ഇ​ന്ത്യ​യ്ക്ക് ടോ​സ്; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു ബാ​റ്റിം​ഗ്
Friday, December 6, 2019 7:27 PM IST
ഹൈ​ദ​രാ​ബാ​ദ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ണെ ഇ​ത്ത​വ​ണ​യും ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സ​ഞ്ജു​വി​ന് പു​റ​മേ ആ​ഭ്യ​ന്ത ക്രി​ക്ക​റ്റി​ൽ മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ മ​നീ​ഷ് പാ​ണ്ഡെ​യെ​യും ടീ​മി​ൽ ഉ​ൾ‌​പ്പെ​ടു​ത്തി​യി​ല്ല. ഇ​വ​ർ ഇ​രു​വ​ർ​ക്കു​മൊ​പ്പം കു​ൽ​ദീ​പ് യാ​ദ​വി​നും, ഉ​മേ​ഷ് യാ​ദ​വി​നും ടീ​മി​ൽ ഇ​ട​മി​ല്ല.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, കെ.​എ​ൽ.​രാ​ഹു​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേയ​സ് അ​യ്യ​ർ, ഋ​ഷ​ഭ് പ​ന്ത്, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ദീ​പ​ക് ച​ഹ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ.

വെ​സ്റ്റ് ഇ​ൻ​ഡീ​സ്: എ​വി​ൻ ലൂ​യി​സ്. ലെ​ൻ​ഡി​ൽ സി​മ്മ​ൺ​സ്, ബ്ര​ൻ​ഡ​ൺ കിം​ഗ്, ഷിം​റോ​ൺ ഹെ​റ്റ്മെ​യ​ർ, കീ​റോ​ൺ പൊ​ള്ളാ​ർ​ഡ്, ദി​നേ​ഷ് രാം​ദി​ൻ, ജേ​സ​ൺ ഹോ​ൾ​ഡ​ർ, ഖാ​രി പി​യെ​റി, കെ​സ്റി​ക് വി​ല്യം​സ്, ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ, ഹെ​യ്ഡ​ൻ വാ​ൽ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.