ഫാ​ത്തി​മ​യു​ടെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പി​താ​വ്
Friday, December 6, 2019 6:22 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ഐ​ടി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഫാ​ത്തി​മ​യു​ടെ പി​താ​വ് ല​ത്തീ​ഫ്. സി​ബി​ഐ അ​ന്വേ​ഷ​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​മേ​ധ​യാ എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഐ​ഐ​ടി​ക​ളി​ലെ​യും പ്ര​ശ്ന​ങ്ങ​ൾ സി​ബി​ഐ​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്നും ല​ത്തീ​ഫ് വ്യ​ക്ത​മാ​ക്കി. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ ത​നി​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും ല​ത്തീ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.