പ്ര​തി​ക​ളെ വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​യി​ട​ത്ത് ആ​ഹ്ലാ​ദ​പ്ര​ക​ട​നം; പോ​ലീ​സി​ന് രാ​ഖി കെ​ട്ടി ജ​ന​ങ്ങ​ൾ
Friday, December 6, 2019 4:29 PM IST
‌ഹൈ​ദ​രാ​ബാ​ദ്: വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബ​ലാ​ത്സം​ഗ​ത്തി​നു ശേ​ഷം തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ജ​നം. പോ​ലീ​സു​കാ​രെ തോ​ളി​ലേ​റ്റി​യ ജ​നം മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പോ​ലീ​സു​കാ​രു​ടെ കൈ​ക​ളി​ൽ രാ​ഖി കെ​ട്ടി. പ്ര​തി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന സ്ഥ​ല​ത്ത് മ​ധു​ര​വി​ത​ര​ണ​വും പു​ഷ്പ​വൃ​ഷ്ടി​യും ന​ട​ത്തു​ക​യും ചെ​യ്തു.

പ്ര​തി​ക​ളെ വെ​ടി​വ​ച്ച കൊ​ന്ന സം​ഭ​വ​ത്തി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ഉ​യ​രു​ന്ന​ത്. ബി​ജെ​പി എം​പി​മാ​രാ​യ ജ​യാ ബ​ച്ച​ൻ, ഗൗ​തം ഗം​ഭീ​ർ, ച​ത്തീ​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബ​ഗേ​ല്‍, ബാ​ഡ്മി​ന്‍റ​ൺ താ​രം സൈ​ന നെ​ഹ്‌​വാ​ൾ, ആ​ർ​ജെ​ഡി നേ​താ​വ് റാ​ബ്റി ദേ​വി, ബാ​ബ രാം​ദേ​വ്, വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​ഘു രാ​മ കൃ​ഷ്ണ രാ​ജു തു​ട​ങ്ങി​യ​വ​ർ പോ​ലീ​സ് ന​ട​പ​ടി അ​നു​കൂ​ലി​ച്ചു. അ​തേ​സ​മ​യം, ശ​ശി ത​രൂ​ർ എം​പി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ബി​ജെ​പി നേ​താ​വ് മേ​ന​ക ഗാ​ന്ധി തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ടു എ​ന്നു​മാ​ണ് പോ​ലീ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.