പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്ന സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
Friday, December 6, 2019 3:42 PM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദി​ൽ വ​നി​താ ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ച കൊ​ന്ന കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. വി​ഷ​യ​ത്തി​ൽ തെ​ലു​ങ്കാ​ന പോ​ലീ​സ് വേ​ണ്ട വി​ധ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്ന​ത്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടു എ​ന്നു​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി അ​ട​ക്കം നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.