ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം; വെന്‍റിലേറ്ററിൽ
Friday, December 6, 2019 11:45 AM IST
ഉ​ന്നാ​വോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ക​ത്തി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. വി​ദ​ഗ്ധ ചി​കിത്സ​യ്ക്കാ​യി പെ​ൺ​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ക​ഴി​യു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​സു​നി​ൽ ഗു​പ്ത അ​റി​യി​ച്ചു. ‌

ഡോ.​ശ​ല​ഭ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ് പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ക്കു​ന്ന​ത്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​തി​ന് പ​രാ​തി ന​ൽ​കി​യ​തി​നാ​ണ് പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ ​കൊ​ളു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണം. കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ളെ​യും ഇ​ന്ന​ലെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.