ഫ​ഡ്നാ​വി​സ് പു​റ​ത്തു​പോ​യി; അ​ഴി​മ​തി​ക്കേ​സി​ൽ അ​ജി​ത് പ​വാ​റി​ന് ക്ലീ​ൻ​ചി​റ്റ്
Friday, December 6, 2019 11:15 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​ർ രാ​ജി​വ​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ മ​ന്ത്രി അ​ജി​ത് പ​വാ​റി​ന് ക്ലീ​ൻ​ചി​റ്റ്. മ​ഹാ​രാ​ഷ്ട്ര അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) ആ​ണ് അ​ജി​ത് പ​വാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നാ​ഗ്പു​ർ ബെ​ഞ്ചി​ലാ​ണ് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​ർ ന​വം​ബ​ർ 26 ന് ​രാ​ജി​വ​ച്ച​തി​നു പി​റ്റേ​ന്നാ​ണ് അ​ജി​തി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

അ​ജി​ത് പ​വാ​ര്‍ മ​ഹാ​രാ​ഷ്ട്ര ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ജ​ല​സേ​ച​ന അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. ബി​ജെ​പി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ഇ​തി​നെ​തി​രെ ഉ​യ​ർ​ത്തി​യ​ത്. പി​ന്നീ​ട് ഫ​ഡ്നാ​വി​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ണ്ടാം ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​രി​ൽ അ​ജി​ത് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ കേ​സ് ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

രാ​ഷ്ട്രീ​യ ക​രുനീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ഇ​ട്ട​തോ​ടെ ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​ർ രാ​ജി​വ​ച്ചു. പി​റ്റേ​ന്ന് അ​ജി​ത് ക്ലീ​ൻ ചി​റ്റ് ന​ൽ​കി സ​ത്യ​വാ​ങ്മൂ​ല​വും ഒ​രു​ങ്ങി. ന​വം​ബ​ർ 28 ന് ​ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രം ഏ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​റു​ക​ണ്ടം ചാ​ടി​യ അ​ജി​ത് എ​ൻ​സിപി ക്യാ​മ്പി​ൽ തി​രി​ച്ചെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.