100 ശ​ത​മാ​നം കു​റ്റ​കൃ​ത്യ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ശ്രീ​രാ​മ​നും ക​ഴി​യി​ല്ല: ബി​ജെ​പി മ​ന്ത്രി
Friday, December 6, 2019 4:31 AM IST
ല​ക്നോ: ഉ​ന്നാ​വോ​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ തീ ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തെ നി​സാ​ര​വ​ത്ക​രി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി രാ​ഘ​വേ​ന്ദ്ര പ്ര​താ​പ് സിം​ഗ്. 100 ശ​ത​മാ​നം കു​റ്റ​കൃ​ത്യ​വു​മി​ല്ലാ​ത്ത രാ​ജ്യം ഉ​റ​പ്പു ന​ൽ​കാ​ൻ ശ്രീ​രാ​മ​നു​പോ​ലും ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

100 ശ​ത​മാ​നം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ഒ​രു സ​മൂ​ഹ​ത്തെ വാ​ഗ്ദാ​നം ചെ​യ്യാ​ൻ ശ്രീ​രാ​മ​നു പോ​ലും സാ​ധി​ക്കു​മെ​ന്നു ക​രു​തു​ന്നി​ല്ല. കു​റ്റ​വാ​ളി​ക​ളു​മാ​യി ഒ​രി​ക്ക​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തി​രി​ക്കു​ന്ന, അ​ത്ത​ര​ക്കാ​ർ​ക്കു ക​ർ​ശ​ന​ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ആ​ദ്യ പാ​ർ​ട്ടി​യാ​ണു ബി​ജെ​പി. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നു കീ​ഴി​ൽ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടും- യോ​ഗി സ​ർ​ക്കാ​രി​ൽ ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​യാ​യ രാ​ഘ​വേ​ന്ദ്ര സിം​ഗ് എ​ന്ന ദു​ന്നി സിം​ഗ് പ​റ​ഞ്ഞു.

മോ​ദി​ജി​യു​ടെ​യും യോ​ഗി​ജി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രു​ക​ൾ ഒ​രു പ്ര​തി​ക്കും അ​ഭ​യം ന​ൽ​കു​ക​യോ പി​ന്തു​ണ​യ്ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും ന​ട​ന്നി​ട്ടു​ണ്ട്. അ​ത്ത​രം കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കാ​ൻ ആ​രെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു യോ​ഗി സ​ർ​ക്കാ​രാ​ണെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ഉ​ന്നാ​വോ​യി​ൽ കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ലേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പ്ര​തി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ ​കൊ​ളു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി​യെ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് പെ​ണ്‍​കു​ട്ടി.

ഉ​ന്നാ​വോ​യി​ലെ ഹി​ന്ദു​ന​ഗ​റി​ൽ​വ​ച്ച് അ​ഞ്ചം​ഗ​സം​ഘ​മാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച​ത്. ഹ​രി​ശ​ങ്ക​ർ ത്രി​വേ​ദി, രാം ​കി​ഷോ​ർ ത്രി​വേ​ദി, ഉ​മേ​ഷ് ബാ​ജ്പേ​യി, ശി​വം ത്രി​വേ​ദി, ശു​ഭം ത്രി​വേ​ദി എ​ന്നി​വ​രാ​ണ് അ​ക്ര​മി​ക​ൾ. ഇ​തി​ൽ ശി​വം ത്രി​വേ​ദി​യും ശു​ഭം ത്രി​വേ​ദി​യും 2018ൽ ​ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. അ​ഞ്ചു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന് ഡി​ജി​പി ഒ.​പി. സിം​ഗ് അ​റി​യി​ച്ചു.

റാ​യ്ബ​റേ​ലി​യി​ലെ കോ​ട​തി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യെ​ന്നു ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ൾ പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷ​മാ​ണു വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ല​ക്നോ​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ഉ​ന്നാ​വോ​യി​ൽ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗ​ർ പ്ര​തി​യാ​യ മ​റ്റൊ​രു മാ​ന​ഭം​ഗ​ക്കേ​സി​ലെ ഇ​ര​യും സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും പ്ര​തി​ക​ൾ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.