കൈ​ത​മു​ക്കി​ൽ കു​ട്ടി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം: പി​താ​വ് അ​റ​സ്റ്റി​ൽ
Thursday, December 5, 2019 10:51 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​ത​മു​ക്കി​ൽ​നി​ന്ന്‌ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത നാ​ല്‌ കു​ട്ടി​ക​ളു​ടെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​താ​വ് നി​ര​ന്ത​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി കു​ട്ടി​ക​ള്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മൊ​ഴി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കൈ​ത​മു​ക്കി​ലെ പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന സ്ത്രീ ​ആ​റു മ​ക്ക​ളി​ല്‍ നാ​ലു​പേ​രെ സം​ര​ക്ഷി​ക്കാ​നാ​യി ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യി​രു​ന്നു. ക​ടു​ത്ത പ​ട്ടി​ണി കാ​ര​ണം കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ അ​പേ​ക്ഷ ന​ല്‍​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​വു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.