വാ​ഹ​ന വി​പ​ണി​യി​ൽ മാ​ന്ദ്യ​മെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ട് റോ​ഡി​ൽ ഇ​ത്ര ട്രാ​ഫി​ക് ജാം..? ​ചോ​ദ്യ​വു​മാ​യി ബി​ജെ​പി എം​പി
Thursday, December 5, 2019 9:39 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​ഹ​ന വി​പ​ണി​യി​ൽ മാ​ന്ദ്യ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് റോ​ഡി​ൽ ഇ​ത്ര ട്രാ​ഫി​ക് ജാ​മെ​ന്ന ചോ​ദ്യ​വു​മാ​യി ബി​ജെ​പി എം​പി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ലി​യ എം​പി വി​രേ​ന്ദ്ര സിം​ഗാ​ണ് വി​ചി​ത്ര ചോ​ദ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വാ​ഹ​ന വി​പ​ണി​യി​ൽ മാ​ന്ദ്യ​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ പ്ര​തി​പ​ക്ഷം ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്ത്ര​മാ​ണെ​ന്നും വീ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വാ​ഹ​ന വി​പ​ണി​യു​ടെ വ​ള​ര്‍​ച്ച താ​ഴേ​ക്കാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ഴാ​ണ് എം​പി​യു​ടെ ഈ ​വി​ചി​ത്ര വാ​ദമുണ്ടായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.