വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്രം
Thursday, December 5, 2019 8:38 PM IST
ന്യൂ​ഡ​ൽ​ഹി: സ​വാ​ള വി​ല വ​ർ​ധ​ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​പ​ടി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. തു​ർ​ക്കി​യി​ൽ​നി​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നും കൂ​ടു​ത​ൽ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​ത​ല​യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

നാ​ഫെ​ഡ് വ​ഴി ക​ർ​ഷ​ക​രി​ൽ​നി​ന്ന് സ​വാ​ള സം​ഭ​രി​ക്കു​ക​യും കേ​ന്ദ്രം നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വി​പ​ണി​യി​ൽ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ത്തി​ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കേ​ന്ദ്ര ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രാ​ല​യം ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.