"ഒ​രി​ക്ക​ലും ഉ​ള്ളി ക​ഴി​ച്ചി​ട്ടി​ല്ല: അ​തു​കൊ​ണ്ട് വി​ല അ​റി​യി​ല്ല'; അ​സാ​ധാ​ര​ണ മ​റു​പ​ടി​യു​മാ​യി മ​റ്റൊ​രു കേ​ന്ദ്ര​മ​ന്ത്രി
Thursday, December 5, 2019 6:57 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല വ​ർ​ധി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ വി​ശ​ദീ​ക​ര​ണ​വു​മാ​യി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ സ​മാ​ന​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി അ​ടു​ത്ത കേ​ന്ദ്ര​മ​ന്ത്രി. കേ​ന്ദ്ര​മ​ന്ത്രി അ​ശ്വ​നി കു​മാ​ർ ചൗ​ബേ​യാ​ണ് വി​ല​ക്ക​യ​റ്റ​ത്തെ ന്യാ​യീ​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

"ഞാ​നൊ​രു സ​സ്യ​ഭു​ക്കാ​ണ്. ഇ​തു​വ​രെ ഉ​ള്ളി ക​ഴി​ച്ചി​ട്ടി​ല്ല. അ​പ്പോ​ൾ എ​ന്നെ​പ്പോ​ലൊ​രാ​ള്‍​ക്ക് ഉ​ള്ളി​യു​ടെ വി​പ​ണി വി​ല​യെ​ക്കു​റി​ച്ച് എ​ങ്ങ​നെ​യാ​ണ് അ​റി​യാ​ന്‍ ക​ഴി​യു​ക'​യെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ട് സം​സാ​രി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

താ​ൻ അ​ധി​കം ഉ​ള്ളി ക​ഴി​ക്കാ​റി​ല്ലെ​ന്നും അ​തു​കൊ​ണ്ടു വി​ല വ​ർ​ധി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഉ​ള്ളി​വി​ല വ​ർ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ചോ​ദ്യ​ത്തി​നു ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

ഞാ​ൻ അ​ധി​കം ഉ​ള്ളി​യോ വെ​ളു​ത്തു​ള്ളി​യോ ക​ഴി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു പ്ര​ശ്ന​മി​ല്ല. ഉ​ള്ളി​ക്ക് അ​ധി​കം പ്ര​ധാ​ന്യം കൊ​ടു​ക്കാ​ത്ത കു​ടും​ബ​ത്തി​ൽ​നി​ന്നാ​ണ് എ​ന്‍റെ വ​ര​വ്- പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി ന​ൽ​കു​ന്ന​തി​നി​ടെ നി​ർ​മ​ല പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ചി​രി​യോ​ടെ​യാ​ണ് അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.