പാ​ക് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം; ഒ​രാ​ൾ മ​രി​ച്ചു
Tuesday, December 3, 2019 3:52 AM IST
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് (പി​ഐ​എ) വി​മാ​ന​ത്തി​ൽ മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം. ഒ​രാ​ൾ മ​രി​ച്ചു. ജി​ദ്ദ​യി​ൽ​നി​ന്നും ഇ​സ്ലാ​മാ​ബാ​ദി​ലേ​ക്ക്‌വന്ന പി​കെ-742 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്നു വി​മാ​നം ക​റാ​ച്ചി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദ​ന്പ​തി​ക​ൾ​ക്കും ഒ​രു സ്ത്രീ​ക്കു​മാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ദ​ന്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.