മോ​ദി ത​ന്നെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ശ​ര​ത് പ​വാ​ർ
Monday, December 2, 2019 11:44 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ രം​ഗ​ത്ത്. ഒ​രു മ​റാ​ത്തി ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ശ​ര​ത് പ​വാ​ർ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​ൻ​സി​പി-​ബി​ജെ​പി സ​ഖ്യ​മാ​കാ​മെ​ന്ന് മോ​ദി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സു​പ്രി​യ സു​ലെ​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും മു​ന്നോ​ട്ടു വ​ച്ചു. എ​ന്നാ​ൽ സ​ഖ്യ​ത്തി​ന് ത​യാ​റ​ല്ലെ​ന്ന് അ​പ്പോ​ൾ​ത്ത​ന്നെ താ​ൻ അ​റി​യി​ച്ചു. മോ​ദി​യു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധം മി​ക​ച്ച​താ​ണ്. അ​ത​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും ശ​ര​ത് പ​വാ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.