ജോ​ർ​ദാ​നി​ൽ വീ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ച് 13 പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു
Monday, December 2, 2019 8:56 PM IST
അ​മ്മാ​ൻ: ജോ​ർ​ദാ​നി​ൽ ഫാ​മി​ലെ താ​ൽ​ക്കാ​ലി​ക വീ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ച് 13 പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. ഏ​ഴ് കു​ട്ടി​ക​ളും നാ​ല് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്‍​മാ​രു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ ഗ്രാ​മ​പ്ര​ദേ​ശ​മാ​യ സൗ​ത്ത് ഷൗ​ന​യി​ലാ​ണ് സം​ഭ​വം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് കു​ടി​യേ​റി​ എത്തിയവരാണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.