കു​തി​രാ​ൻ തു​ര​ങ്കം ഉ​ട​ൻ തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് കേ​ന്ദ്രം
Monday, December 2, 2019 5:17 PM IST
ന്യൂ​ഡ​ൽ​ഹി: മ​ണ്ണൂ​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​ൻ തു​ര​ങ്കം ഉ​ട​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി​യെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

90 ശ​ത​മ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ തു​ര​ങ്ക​പ്പാ​ത​യി​ലെ ഒ​രു വ​ശ​മാ​ണ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​ൻ മ​ന്ത്രി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ര​ണ്ടാ​മ​ത്തെ പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കും തു​റ​ന്നു ന​ൽ​കും.

മ​ണ്ണൂ​ത്തി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​രു​ന്നു. കു​തി​രാ​നി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എം​പി കേ​ന്ദ്ര​മ​ന്ത്രി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.