വോ​ട്ടു​തേ​ടി​പ്പോ​യി​ട്ടു​ണ്ട്; നി​ത്യാ​ന​ന്ദ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യി ശി​വ​കു​മാ​ർ
Saturday, November 23, 2019 4:11 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​ർ. താ​ൻ നി​ര​വ​ധി ആ​ൾ​ദൈ​വ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. നി​ത്യാ​ന​ന്ദ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ശി​വ​കു​മാ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കാ​ണ്ടു പോ​യെ​ന്നും അ​ന്യാ​യ​മാ​യി ത​ട​വി​ൽ വ​ച്ചെ​ന്നു​മു​ള്ള പ​രാ​തി​യി​ൽ നി​ത്യാ​ന​ന്ദ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ശി​വ​കു​മാ​റു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​ത്. ഒ​രു വ​ർ​ഷം മു​മ്പ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് നി​ത്യാ​ന​ന്ദ​യെ സ​ന്ദ​ർ​ശി​ച്ച​തെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ആ​ശ്ര​മ​ത്തി​ൽ പോ​യ​പ്പോ​ൾ കു​റ​ച്ച് മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ചെ​ല​വ​ഴി​ച്ച​ത്. നി​ര​വ​ധി ആ​ൾ​ദൈ​വ​ങ്ങ​ളെ താ​ൻ കാ​ണാ​റു​ണ്ട്. അ​വ​രും ത​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ നി​ത്യാ​ന​ന്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ആ​ശ്ര​മ​വും സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ്ര​മ​ത്തി​ൽ വോ​ട്ട് തേ​ടാ​ൻ പോ​യി​ട്ടു​ണ്ടെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ത​ട​ങ്ക​ലി​ലാ​ക്കി​യ​തി​നും വി​ശ്വാ​സി​ക​ളി​ൽ നി​ന്ന് പ​ണം പി​രി​ച്ച​തി​നും നി​ത്യാ​ന​ന്ദ​യെ ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നീ​ക്കം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം രാ​ജ്യം​വി​ട്ട​താ​യി അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്. നി​ത്യാ​ന​ന്ദ രാ​ജ്യം വി​ട്ട​താ​യി വ്യാ​ഴാ​ഴ്ച ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഗു​ജ​റാ​ത്ത് പോ​ലീ​സി​ൽ നി​ന്നോ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നോ ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് പ്ര​തി​ക​രി​ച്ചു.

നാ​ലോ​ളം കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി അ​ന​ധി​കൃ​ത​മാ​യി ഫ്ളാ​റ്റി​ല്‍ താ​മ​സി​പ്പി​ച്ച​തി​നും ബാ​ല​വേ​ല ചെ​യ്യി​പ്പി​ച്ച​തി​നും നി​ത്യാ​ന​ന്ദ​യു​ടെ ശി​ഷ്യ​രാ​യ ര​ണ്ട് സ്ത്രീ​ക​ളെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സാ​ധ്വി പ്രാ​ൺ പ്രി​യാ​ന​ന്ദ, പ്രി​യ​ത​ത്വ റി​ധി കി​ര​ൺ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്കു​ക, ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക, അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഫ്ളാ​റ്റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ നാ​ല് കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ത്യാ​ന​ന്ദ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.