പാ​ന്പ് ഭീ​ഷ​ണി​യി​ൽ സു​പ്രീം​കോ​ട​തി; പൊ​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന; മു​ന്ന​റി​യി​പ്പ്
Friday, November 22, 2019 11:16 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ൽ പാ​ന്പു ഭീ​ഷ​ണി. പാ​ന്പു​ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി. കോ​ട​തി പ​രി​സ​ര​ത്ത് പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

ഈ ​മാ​സം പ​തി​മൂ​ന്നി​ന് പ്ര​ധാ​ന ഗാ​ല​റി​യു​ടെ ഭാ​ഗ​ത്താ​ണ് പാ​ന്പി​നെ ക​ണ്ട​ത്. ക​ണ്ടെ​ത്തി​യ പാ​ന്പി​നെ പി​ടി​കൂ​ടാ​ൻ ഡ​ൽ​ഹി പോ​ലീ​സ്, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കോ​ട​തി​യു​ടെ ബേ​സ്മെ​ന്‍റി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

പാ​ന്പ് പ​തി​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പൊ​ത്തു​ക​ളി​ൽ കോ​ട​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പാ​ന്പ് ക​ടി​യേ​റ്റാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ന്ന​റി​യി​പ്പു​ക​ൾ പോ​സ്റ്റ​റു​ക​ളാ​യി ഭി​ത്തി​ക​ളി​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.