ഷെ​ഹ്ല​യു​ടെ മ​ര​ണ​ത്തി​ൽ ന​ര​ഹ​ത്യ​ക്കു കേ​സ്; അ​ധ്യാ​പ​ക​രും ഡോ​ക്ട​റും പ്ര​തി​ക​ൾ
Friday, November 22, 2019 10:17 PM IST
വ​യ​നാ​ട്: ബ​ത്തേ​രി​യി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പാ​ന്പു ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നാ​ലു പേ​രെ പ്ര​തി​ക​ളാ​ക്കി മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​ത്തേ​രി ഗ​വ.​സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ൻ ഷി​ജി​ൽ, താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ എ​ന്നി​വ​രാ​ണു പ്ര​തി​ക​ൾ.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.10നാ​ണ് ഷെ​ഹ്ല​യ്ക്കു പാ​ന്പു​ക​ടി​യേ​റ്റ​ത്. പാ​ന്പു ക​ടി​ച്ചെ​ന്നു കു​ട്ടി പ​റ​ഞ്ഞ​തി​നു വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​രി​ൽ ചി​ല​ർ ചെ​വി​കൊ​ടു​ത്തി​ല്ല. കു​ട്ടി വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന​തു​ക​ണ്ട് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്നു ഒ​ര​ധ്യാ​പി​ക പ​റ​ഞ്ഞ​പ്പോ​ൾ ര​ക്ഷി​താ​വ് വ​ന്നി​ട്ടു​മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് മ​റ്റു​ചി​ല​ർ സ്വീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ കാ​ലി​ൽ ക​ല്ലോ മ​റ്റോ ത​ട്ടി മു​റി​വു​ണ്ടാ​യ​താ​ണെ​ന്ന അ​നു​മാ​ന​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ല​യാ​ധി​കൃ​ത​ർ.

ഷെ​ഹ്ല​യ്ക്കു അ​സു​ഖ​മാ​ണെ​ന്നു അ​റി​യി​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.36നാ​ണ് ഷെ​ഹ്ല​യു​ടെ പി​താ​വ് അ​ബ്ദു​ൽ അ​സീ​സി​നു സ്കൂ​ളി​ൽ​നി​ന്നു വി​ളി​യെ​ത്തി​യ​ത്. ഈ ​സ​മ​യം കോ​ട​തി​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഓ​ട്ടോ വി​ളി​ച്ച് സ്കൂ​ളി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും അ​വ​ശ​നി​ല​യി​ലാ​യ മ​ക​ളെ​യു​മെ​ടു​ത്ത് അ​ബ്ദു​ൾ അ​സീ​സ് ബ​ത്തേ​രി അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു കു​തി​ച്ചു. അ​വി​ടെ ഷെ​ഹ്ല​യു​ടെ കാ​ലി​ലെ മു​റി​വ് പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ പാ​ന്പു​ക​ടി​യേ​റ്റ​താ​ണെ​ന്നും ആ​ന്‍റി​വെ​നം ന​ൽ​കു​ന്ന​തി​നു താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ എ​ത്തി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ഇ​ത​നു​സ​രി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ബ്ദു​ൽ അ​സീ​സി​നു പൊ​ള്ളു​ന്ന അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. ആ​ന്‍റി​വെ​നം ഉ​ണ്ടാ​യി​ട്ടും ഷെ​ഹ്ല​യ്ക്കു ന​ൽ​കാ​ൻ ഡ്യൂ​ട്ടി ഡോ​ക്ട​ർ ത​യാ​റാ​യി​ല്ല. അ​ബ്ദു​ൾ അ​സീ​സ് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും കു​ട്ടി​യെ നി​രീ​ക്ഷി​ച്ച​ശേ​ഷ​മേ ആ​ന്‍റി​വെ​നം ന​ൽ​കാ​നാ​കൂ എ​ന്ന നി​ല​പാ​ടാ​ണ് ഡോ​ക്ട​ർ സ്വീ​ക​രി​ച്ച​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ഏ​ക​ദേ​ശം 20 മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ഷെ​ഹ്ല ഛർ​ദി​ച്ചു. തീ​ർ​ത്തും അ​വ​ശ​നി​ല​യി​ലാ​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ ഡോ​ക്ട​ർ ബ​ത്തേ​രി​യി​ൽ​നി​ന്നു മൂ​ന്നു മ​ണി​ക്കൂ​ർ യാ​ത്രാ​ദൂ​ര​മു​ള്ള കോ​ഴി​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്ത്.

ആം​ബു​ല​ൻ​സി​ൽ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ക​ൽ​പ്പ​റ്റ​യി​ൽ എ​ത്തി​യ​പ്പോ​ഴ​ക്കും ഷെ​ഹ്ല​യു​ടെ ബോ​ധം ഭാ​ഗി​ക​മാ​യി മ​റ​ഞ്ഞു. ച​കി​ത​നാ​യ അ​ബ്ദു​ൽ അ​സീ​സ് കു​ഞ്ഞു​മാ​യി വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടെ ആ​ന്‍റി​വെ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു ചേ​ലോ​ട് ഗു​ഡ്ഷെ​പ്പേ​ർ​ഡ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഷെ​ഹ്ല ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു.

കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​കെ. ക​രു​ണാ​ക​ര​ൻ, ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​രെ​ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​സ്പ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ത്ത​തും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ലെ വീ​ഴ്ച​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.