ഇ​ന്ത്യ​യു​ടെ പു​തി​യ ഭൂ​പ​ടം വീ​ണ്ടും പ​രി​ഷ്ക​രി​ച്ചു; അ​മ​രാ​വ​തി​യെ ഉ​ൾ​പ്പെ​ടു​ത്തി
Friday, November 22, 2019 11:19 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പു​തി​യ ഭൂ​പ​ടം വീ​ണ്ടും പ​രി​ഷ്ക​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി​യെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ഭൂ​പ​ടം പു​റ​ത്തി​റ​ക്കി​യ​ത്.

നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ച ഭൂ​പ​ട​ത്തി​ൽ​നി​ന്ന് അ​മ​രാ​വ​തി​യെ ഒ​ഴി​വാ​ക്കി​യ​തു വി​വാ​ദ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ജ​ഗ്മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി​യെ​ന്നും ത​ല​സ്ഥാ​നം മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു ടി​ഡി​പി രം​ഗ​ത്തെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി​യെ ഉ​ൾ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പു​തി​യ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ജ​മ്മു കാ​ഷ്മീ​ര്‍, ല​ഡാ​ക്ക് എ​ന്നി​വ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ ഭൂ​പ​ട​ത്തി​ലാ​ണ് ആ​ന്ധ്ര​യു​ടെ ത​ല​സ്ഥാ​നം മാ​ത്രം രേ​ഖ​പ്പെ​ടു​ത്താ​ൻ വി​ട്ടു​പോ​യ​ത്.

2014-ലാ​ണ് അ​മ​രാ​വ​തി​യെ ആ​ന്ധ്ര ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യ​റ്റും ഹൈ​ക്കോ​ട​തി​യും ഇ​വി​ടേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ മേ​യി​ൽ സ്ഥാ​ന​മേ​റ്റ ജ​ഗ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം നി​ർ​ത്തി​വ​ച്ചു. നാ​യി​ഡു പ​ണി ക​ഴി​പ്പി​ച്ച കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.