പൂജാ​ര​യ്ക്കും കോ​ഹ്‌ലി​ക്കും അ​ർ​ധ സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് 68 റ​ണ്‍​സ് ലീ​ഡ്
Friday, November 22, 2019 9:37 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യി​ലെ ആ​ദ്യ ഡേ-​നൈ​റ്റ് ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ദി​നം 68 റ​ണ്‍​സ് ലീ​ഡ്. ഒ​ന്നാം ദി​വ​സം ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ ഇ​ന്ത്യ 174/3 എ​ന്ന നി​ല​യി​ലാ​ണ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ത്യ 106 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ട് ആ​ക്കി​യി​രു​ന്നു.

മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(14), രോ​ഹി​ത് ശ​ർ​മ(21) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഇ​ന്ത്യ​യ്ക്കു ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ ചേ​തേ​ശ്വ​ർ പൂജാ​ര​യും വി​രാ​ട് കോ​ഹ്‌ലി​യും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യെ മു​ന്നോ​ട്ട് ന​യി​ച്ച​ത്. 94 റ​ണ്‍​സ് മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും നേ​ടി​യ​ത്.

55 റ​ണ്‍​സ് നേടിയ ചേ​തേ​ശ്വ​ർ പു​ജാ​ര​യെ എ​ബാ​ദ​ത്ത് ഹു​സൈ​നാ​ണ് പു​റ​ത്താ​ക്കി​യ​ത്. 59 റ​ണ്‍​സു​മാ​യി കോഹ്‌ലി​യും 23 റ​ണ്‍​സു​മാ​യി ര​ഹാ​ന​യു​മാ​ണ് ക്രീ​സി​ൽ. എ​ബാ​ദ​ത്ത് ഹു​സൈ​നു ര​ണ്ട് വി​ക്ക​റ്റും അ​മി​ൻ ഹുസൈ​ൻ ഒ​രു വി​ക്ക​റ്റും നേ​ടി.

നേ​ര​ത്തെ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഇ​ഷാ​ന്ത് ശ​ർ​മ​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത​ത്. മൂ​ന്ന് വി​ക്ക​റ്റു​മാ​യി ഉ​മേ​ഷ് യാ​ദ​വും ര​ണ്ടു വി​ക്ക​റ്റു​മാ​യി മു​ഹ​മ്മ​ദ് ഷ​മി​യും തി​ള​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.