ഉ​ദ്ധ​വ് താ​ക്ക​റെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​കും; പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച
Friday, November 22, 2019 7:42 PM IST
മും​ബൈ: ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​കും. എ​ൻ​സി​പി, കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഉ​ദ്ധ​വ് മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ട്ട​താ​യി എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മും​ബൈ​യി​ൽ പ​റ​ഞ്ഞു.

പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ശ​നി​യാ​ഴ്ച എ​ൻ​സി​പി, ശി​വ​സേ​ന, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സം​യു​ക്ത​മാ​യി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​സ​ഭ രൂ​പി​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​റ​യു​മെ​ന്ന് ശ​ര​ത് പ​വാ​ർ പ​റ​ഞ്ഞു.

മൂ​ന്നു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ശനിയാഴ്ച ഗ​വ​ർ​ണ​റെ ക​ണ്ടു മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​രു​ടെ പ​ട്ടി​ക ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നാണ് സൂചന.

മ​തേ​ര​ത്വ​വും കാ​ർ​ഷി​ക ആ​ശ്വാ​സ​വും മു​ഖ്യ​മാ​യു​ള്ള പൊ​തു​മി​നി​മം പ​രി​പാ​ടി, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ, എ​ണ്ണം, മ​റ്റു പ​ദ​വി​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും ശനിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

എ​ൻ​സി​പി​ക്ക് 14, കോ​ണ്‍ഗ്ര​സ് 12 മ​ന്ത്രി​മാ​രെ​ന്ന ആ​വ​ശ്യ​ത്തി​നു ശി​വ​സേ​ന വ​ഴ​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ടു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.