ബോ​ണ്ടി​ൽ വീ​ണ്ടും കേ​ന്ദ്ര​ത്തി​ന്‍റെ ക​ള്ള​ക്ക​ളി; കാ​ലാ​വ​ധി ക​ഴി​ഞ്ഞ 10 കോ​ടി പാ​സാ​ക്കി
Friday, November 22, 2019 7:01 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട്ട​തി​ന്‍റെ കൂ​ടു​ത​ൽ രേ​ഖ​ക​ൾ പു​റ​ത്ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഹ​ഫ് പോ​സ്റ്റി​ന്‍റെ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​യും സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ന്ന കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വി​ടു​ന്ന​ത്.

ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കു വേ​ണ്ടി കാ​ലാ​വ​ധി ക​ഴി​ഞ്ഞ 10 കോ​ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ൾ വാ​ങ്ങാ​ൻ ധ​ന​മ​ന്ത്രാ​ല​യം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് ഒ​ടു​വി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ന്പാ​ണ് ധ​ന​മ​ന്ത്രാ​ല​യം അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട്ട​ത്.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ൾ വി​ൽ​ക്കാ​നു​ള്ള സ്പെ​ഷ​ൽ വി​ൻ​ഡോ തു​റ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബോ​ണ്ടു​ക​ൾ ഒ​രു പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക്കു വേ​ണ്ടി പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ധ​ന​മ​ന്ത്രാ​ല​യം എ​സ്ബി​ഐ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്ന​ത്.

ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബോ​ണ്ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യ്ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഗു​രു​ത​ര​മാ​യ ഈ ​നി​യ​മ​ലം​ഘ​നം ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നാ​യി ആ​ർ​ബി​ഐ ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നെ റി​സ​ർ​വ് ബാ​ങ്ക് എ​തി​ർ​ത്തി​രു​ന്നു എ​ന്ന് ഹ​ഫ് പോ​സ്റ്റ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ൾ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്നി​തി​നും ഇ​ന്ത്യ​ൻ ബാ​ങ്ക് നോ​ട്ടു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യി​ല്ലാ​താ​ക്കു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ധ​ന​ബി​ല്ലാ​യി പാ​സാ​ക്കി സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ൾ ന​ട​പ്പാ​ക്കി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.