പ​ശു​വി​നെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചു ബം​ഗാ​ളി​ൽ ര​ണ്ടു പേ​രെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു
Friday, November 22, 2019 6:35 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ പ​ശു​വി​നെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ര​ണ്ടു പേ​രെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. കൂ​ച്ച്ബി​ഹാ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. പ്ര​കാ​ശ് ദാ​സ് (32), ബാ​ബു​ൽ മി​ത്ര (37) എ​ന്നി​വ​രെ​യാ​ണു വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഇ​രു​പ​തോ​ളം ആ​ളു​ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​രു​ടെ പി​ക്ക് വാ​നി​ൽ ക​ന്നു​കാ​ലി​ക​ളു​ണ്ടെ​ന്നും ഇ​തി​നെ മോ​ഷ്ടി​ച്ച് ക​ട​ത്തു​ന്ന​താ​ണെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​സം​ഘം വാ​ഹ​നം പ​രി​ശോ​ധി​ക്കാ​തെ ക​ല്ലും ക​ന്പും ഉ​പ​യോ​ഗി​ച്ചു ര​ണ്ടു​പേ​രെ​യും വാ​ഹ​ന​ത്തി​ൽ​നി​ന്നു വ​ലി​ച്ചു പു​റ​ത്തി​ട്ട് അ​ടി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ന്പോ​ഴേ​ക്കും സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​രു​വ​രെ​യും കൂ​ച്ച്ബി​ഹാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ 13 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച​താ​ണൊ എ​ന്ന കാ​ര്യം ഇ​നി​യും വ്യ​ക്ത​മ​ല്ലെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ക്ര​മി സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ സ്ഥ​ല​ത്തു വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.