ഹ​ൽ​വ​യും മി​ഠാ​യി​യും ന​ൽ​കി അ​വ​ളെ യാ​ത്ര​യാ​ക്കി; ഓ​ർ​മ​യി​ൽ ഷെ​ഹ്ല; കു​റി​പ്പ്
Friday, November 22, 2019 5:47 PM IST
വ​യ​നാ​ട്: ബ​ത്തേ​രി​യി​ലെ സ്കൂ​ളി​ൽ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച ഷെ​ഹ്ല ഷെ​റി​ൻ എ​ന്ന അ​ഞ്ചാം ക്ലാ​സു​കാ​രി​യെ​കു​റി​ച്ച് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഫ​സ്ന ഫാ​ത്തി​മ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. ഹ​ൽ​വ​യും മി​ഠാ​യി​യും ന​ൽ​കി​യാ​ണ് അ​വ​ളെ ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​യാ​ക്കി​യ​തെ​ന്നും വെ​ള്ള​ത്തു​ണി​യി​ൽ പൊ​തി​ഞ്ഞു കെ​ട്ടി​യാ​ണ് കു​ട്ടി​യെ വീ​ണ്ടും കാ​ണു​ന്ന​തെ​ന്നും ഫ​സ്ന കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഫ​സ്ന ഫാ​ത്തി​മ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:

എ​നി​ക്ക് ശേ​ഷം ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ ആ​ദ്യ​ത്തെ കു​ഞ്ഞി​ക്കാ​ൽ... അ​തി​ന്‍റെ എ​ല്ലാ ലാ​ള​ന​യും അ​വ​ൾ​ക്ക് കി​ട്ടി​യി​ട്ടു​ണ്ട്. നി​ഷ്ക​ള​ങ്ക​മാ​യി ചി​രി​ച്ച് ഞ​ങ്ങ​ളി​ലെ ദേ​ഷ്യ​ത്തെ ശ​മി​പ്പി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വ് അ​വ​ൾ​ക്കു​ണ്ട്. അ​വ​ളി​ലെ കു​ശു​ന്പു​കാ​രി​യെ ഉ​ണ​ർ​ത്താ​ൻ അ​വ​ളു​ടെ ഉ​മ്മ​യു​ടെ മൂ​ത്ത മ​ക​ളാ​ണ് ഞാ​ൻ എ​ന്ന് ക​ളി പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​വം അ​ത് വി​ശ്വ​സി​ച്ചി​ട്ടു​മു​ണ്ട്.

അ​ശോ​ക ഹോ​സ്പി​റ്റ​ലി​ലെ ലേ​ബ​ർ റൂ​മി​നു മു​ന്നി​ൽ നി​ന്ന് ഉ​മ്മ​ച്ചി​യു​ടെ കൈ​ക​ളി​ലേ​ക്ക് അ​വ​ളെ ന​ഴ്സു​മാ​ർ ന​ൽ​കി​യ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ഒ​രോ അ​ടി​യി​ലും അ​വ​ൾ എ​ന്‍റെ ശ്വാ​സ​മാ​യി​രു​ന്നു. പ​ദ​വി കൊ​ണ്ട് ഞാ​ൻ അ​വ​ൾ​ക്ക് ഇ​ള​യ​മ്മ​യാ​ണ്. പ​ക്ഷെ എ​ന്നോ​ട് അ​വ​ൾ​ക്ക് വാ​ടി പോ​ടി ബ​ന്ധ​മാ​ണ്. വ​യ​നാ​ട് നി​ന്ന് കോ​ഴി​ക്കോ​ട് വ​രു​ന്പോ​ൾ ബീ​ച്ച്, പാ​ർ​ക്ക് എ​ന്നു​വേ​ണ്ട ഞ​ങ്ങ​ൾ ക​റ​ങ്ങാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്ല.

അ​വ​സാ​ന​മാ​യി അ​വ​ൾ കോ​ഴി​ക്കോ​ട് വ​ന്ന​ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്. ന​വം​ബ​ർ 11 ന് ​തി​രി​ച്ചു പോ​കു​ന്പോ​ൾ ഹ​ൽ​വ​യും മി​ഠാ​യി​യു​മാ​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. എ​ന്‍റെ പി​റ​ന്നാ​ളി​ന് സ​ർ​പ്രൈ​സ് ഗി​ഫ്റ്റൊ​രു​ക്കി കാ​ത്തി​രി​ക്കാ​യി​രു​ന്നു. പ​ക്ഷെ തി​ര​ക്ക് കാ​ര​ണം എ​നി​ക്ക് വ​യ​നാ​ട് എ​ത്താ​ൻ പ​റ്റി​യി​ല്ല. എ​ത്തി​യ​തോ ന​വം​ബ​ർ 20ന്. ​വി​ഷം കൊ​ണ്ട് നീ​ലി​ച്ച അ​വ​ളെ വെ​ള്ള​ത്തു​ണി​യി​ൽ പൊ​തി​ഞ്ഞു കെ​ട്ടി​യു​ള്ള കാ​ഴ്ച കാ​ണാ​ൻ.

ഓ​ർ​മ​യു​ള്ള കാ​ല​ത്തോ​ളം മ​റ​ക്കി​ല്ല ഇ​നി ദി​ന​ങ്ങ​ൾ. ഉ​മ്മ​ച്ചി പോ​യി ആ​റു മാ​സം തി​ക​യു​ന്പോ​ഴാ​ണ് അ​വ​ളും മ​ട​ങ്ങി​യ​ത്. എ​ന്‍റെ കു​ഞ്ഞാ​വ ജീ​വി​ക്കു​ന്നു, എ​ന്നും ഞ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ലൂ​ടെ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.