പി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത് മു​സ്‌​ലീം തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ; പി​ന്തു​ണ​ച്ച് സി​പി​എം
Friday, November 22, 2019 4:35 PM IST
തി​രു​വ​ന​ന്ത​പു​രം : മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് പി​ന്നി​ല്‍ മു​സ്‌​ലീം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന പ്ര​സ്താ​വ​ന​യി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പി​ന്തു​ണ. പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന മു​സ്‌​ലീം തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ​യാ​ണെ​ന്നും അ​തി​നെ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​നെ​തി​രാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. മു​സ്‌​ലീം തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പാ​ര്‍​ട്ടി നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

മോ​ഹ​ന​ന്‍ സം​സാ​രി​ച്ച​ത് മു​സ്‌​ലീം വ​ര്‍​ഗീ​യ​ത​ക്കെ​തി​രെ​യാ​ണ്. ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യെ​യും ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യെ​യും എ​തി​ര്‍​ക്കു​ക എ​ന്ന​താ​ണ് എ​ല്ലാ​ക്കാ​ല​ത്തും പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട്. ആ ​നി​ല​പാ​ട് ത​ന്നെ​യാ​ണ് മോ​ഹ​ന​നും സ്വീ​ക​രി​ച്ച​ത്. അ​ത് പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു- സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.