ഇംഗ്ലണ്ടിന് മികച്ച സ്കോർ; കിവീസ് പൊരുതുന്നു
Friday, November 22, 2019 4:12 PM IST
മൗണ്ട് മാംഗനുയി: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 353 റണ്‍സ് പുറത്തായി. രണ്ടാം ദിനം കളിനിർത്തുമ്പോൾ മറുപടി ബാറ്റിംഗ് തുടങ്ങിയ കിവീസ് 144/4 എന്ന നിലയിലാണ്.

91 റണ്‍സ് നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്പ് സ്കോറർ. ജോ ഡെൻലി (74), റോറി ബേണ്‍സ് (52) എന്നിവർ ആദ്യദിനം തന്നെ പുറത്തായിരുന്നു. വാലറ്റത്ത് ജോസ് ബട്‌ലർ (43) നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലീഷ് സ്കോർ 350 കടത്തിയത്. കിവീസിന് വേണ്ടി ടിം സൗത്തി നാലും നീൽ വാഗ്നർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ഓപ്പണർ ടോം ലാതം (8) പെട്ടന്ന് പുറത്തായെങ്കിലും ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ അർധ സെഞ്ചുറിയിലൂടെ കിവീസിനെ താങ്ങിനിർത്തി. വില്യംസണ്‍ 51 റണ്‍സ് നേടി പുറത്തായി. 26 റണ്‍സോടെ ഹെൻട്രി നിക്കോൾസും ആറ് റണ്‍സോടെ ബി.ജെ.വാട് ലിംഗുമാണ് ക്രീസിൽ. ഇംഗ്ലീഷ് പേസർ സാം കറൻ രണ്ടു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.