ക്രി​ക്ക​റ്റ് ബാ​റ്റ് ത​ല​യി​ൽ കൊ​ണ്ട് ആ​റാം ക്ലാ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Friday, November 22, 2019 10:32 PM IST
മാ​വേ​ലി​ക്ക​ര: സ്കൂ​ളി​ൽ വ​ച്ച് ക്രി​ക്ക​റ്റ് ബാ​റ്റ് അ​ബ​ദ്ധ​ത്തി​ൽ ത​ല​യു​ടെ പി​ൻ​വ​ശ​ത്ത് കൊ​ണ്ട് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ചാ​രും​മൂ​ട് ചു​ന​ക്ക​ര സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ന​വ​നീ​താ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം കൈ​ക​ഴു​കാ​ൻ വി​ദ്യാ​ർ​ഥി പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം മ​റ്റ് കു​ട്ടി​ക​ൾ മൈ​താ​ന​ത്ത് ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ഒ​രു കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും ബാ​റ്റ് അ​ബ​ദ്ധ​ത്തി​ൽ തെ​റി​ച്ചു മ​രി​ച്ച കു​ട്ടി​യു​ടെ ത​ല​യ്ക്ക് പി​ന്നി​ല​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ക്ലാ​സ് മു​റി​യി​ലെ ഡ​സ്കി​ന്‍റെ ഒ​ടി​ഞ്ഞ ഭാ​ഗ​മാ​ണ് കു​ട്ടി​ക​ൾ ബാ​റ്റാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് സ്കൂ​ളി​ലെ​ത്തി മ​റ്റ് കു​ട്ടി​ക​ളോ​ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി. അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന് കു​ട്ടി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.