മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ ത്രി​ക​ക്ഷി ഭ​ര​ണ​മു​ണ്ടാ​യാ​ൽ അ​ത് അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ബി​ജെ​പി
Friday, November 22, 2019 3:07 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ നീ​ളു​ന്ന​തി​നി​ടെ സ​ഖ്യ നീ​ക്ക​ത്തി​നെ​തി​രെ ബി​ജെ​പി വീ​ണ്ടും രം​ഗ​ത്ത്. കോ​ൺ​ഗ്ര​സും ശി​വ​സേ​ന​യും എ​ൻ​സി​പി​യും ചേ​ർ​ന്നു​ള്ള ത്രി​ക​ക്ഷി ഭ​ര​ണ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ അ​ത് അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞു.

ഈ ​മൂ​ന്ന് പാ​ർ​ട്ടി​ക​ളും മൂ​ന്ന് ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​വ​രാ​ണ്. അ​തി​നാ​ൽ ത​ന്നെ ഇ​വ​ർ മൂ​വ​രും ഉ​ൾ​പ്പെ​ട്ട സ​ർ​ക്കാ​രാ​ണ് രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ൽ അ​ത് അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് അ​ന്തി​മ ച​ർ​ച്ച​ക​ൾ ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഗ​ഡ്ക​രി​യു​ടെ പ​രി​ഹാ​സം ക​ല​ർ​ന്ന വാ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.