കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Friday, November 22, 2019 1:43 PM IST
കൊച്ചി: ദേശീയപാതയിൽ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. കാർ പൂർണമായും കത്തി നശിച്ചു.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കാറിലെ യാത്രികർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.