ഷെ​ഹ്‌​ല ഷെ​റി​ന്‍റെ മ​ര​ണം: ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ർ​ട്ട് തേ​ടി
Friday, November 22, 2019 1:29 PM IST
ന്യൂ​ഡ​ൽ​ഹി: ബ​ത്തേ​രി​യി​ലെ ഗ​വ.​സ​ര്‍​വ​ജ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷെ​ഹ്‌​ല ഷെ​റി​ന്‍ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ക​മ്മീ​ഷ​ൻ റി​പ്പോ​ർ‌​ട്ട് തേ​ടി.

റി​പ്പോ​ര്‍​ട്ട് തേ​ടി ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പോ​ലീ​സ് മേ​ധാ​വി​യ്ക്കും നോ​ട്ടീ​സ​യ​യ്ക്കാ​നാ​യി​രു​ന്നു ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ അ​നാ​സ്ഥ കാ​ണി​ച്ച​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗ​മാ​യ യ​ശ്വ​ന്ത് ജ​യി​ന്‍ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.