വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാർച്ച്
Friday, November 22, 2019 1:00 PM IST
തൃശൂർ: ബത്തേരി സർക്കാർ സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വിദ്യാഭ്യാസമന്ത്രിയുടെ തൃശൂരിലെ വസതിയിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മാർച്ചിനോടനുബന്ധിച്ച് കനത്ത പോലീസ് കാവൽ മന്ത്രിയുടെ വസതിക്ക് ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥിനി മരിച്ച സംഭവത്തിൽ കനത്ത പ്രതിഷേധമാണ് സമൂഹത്തിന്‍റെ വിവിധ തലങ്ങളിൽ നിന്നുയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.