ഗു​ജ​റാ​ത്ത് മു​ൻ​മ​ന്ത്രി​യു​ടെ കൊ​ല​പാ​ത​കം: പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ത​ള്ളി
Friday, November 22, 2019 4:09 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഹ​രേ​ൻ പാ​ണ്ഡ്യ​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രേ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച പു​നഃ പ​രി​ശോ​ധ​ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ശി​ക്ഷാ​വി​ധി പു​നഃ​പ​രി ശോ​ധി​ക്കേ​ണ്ട ഒ​രു കാ​ര്യ​വും നി​ല​വി​ലി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ഹ​ർ​ജി തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ത​ള്ളി.

ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ഹ​രേ​ൻ പാ​ണ്ഡ്യ 2003ലാ​ണ് പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. 2002 ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന് പ്ര​തി​കാ​ര​മാ​യി പാ​ണ്ഡെ​യെ വ​ധി​ച്ചു​വെ​ന്നാ​യി​രു​ന്നു സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ മു​ഖ്യ​പ്ര​തി അ​സ്ഗ​ർ അ​ലി അ​ട​ക്കം 12 പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ പ്ര​ത്യേ​ക പോ​ട്ട കോ​ട​തി വി​ധി​ച്ചെ​ങ്കി​ലും ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി 2011ൽ ​ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള കൊ​ല​ക്കു​റ്റം ഒ​ഴി​വാ​ക്കി. ഗൂ​ഢാ​ലോ​ച​ന​യും വ​ധ​ശ്ര​മ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ൽ വി​ചാ​ര​ണ​ക്കോ​ട​തി ന​ൽ​കി​യ ശി​ക്ഷ ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ​തി​രേ ഗു​ജ​റാ​ത്ത് സ ​ർ​ക്കാ​രും സി​ബി​ഐ​യു​മാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് കൊ​ല​ക്കു​റ്റം നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ സു​പ്രീം കോ​ട​തി, വി​ചാ​ര​ണ കോ ​ട​തി​യു​ടെ വി​ധി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.