മാ​വോ​യി​സ്റ്റ് അ​ജി​ത​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Friday, November 22, 2019 4:02 AM IST
ഗു​രു​വാ​യൂ​ർ: അ​ട്ട​പ്പാ​ടി​യി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് അ​ജി​ത​യു​ടെ (ര​മ) മൃ​ത​ദേ​ഹം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ചൂ​ൽ​പ്പു​റം വാ​ത ക​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ​മാ​സം അ​ട്ട​പ്പാ​ടി മ​ഞ്ച​ക​ണ്ടി​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ലാ​ണ് അ​ജി​ത കൊ​ല്ല​പ്പെ​ട്ട​ത്. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​നി​യാ​യ അ​ജി ത​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നോ ഏ​റ്റെ​ടു​ക്കാ​നോ ബ​ന്ധു​ക്ക​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ വ​ൻ പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ ഗു​രു​വാ​യൂ​രി​ലെ​ത്തി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഡി​എ​ൻ​എ ടെ​സ്റ്റി​നു​ശേ​ഷം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സം​സ്ക​രി​ച്ച​ത്. വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട അ​ര​വി​ന്ദി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​നി സം​സ്ക​രി​ക്കാ​നു​ള്ള​ത്. അ​ര​വി​ന്ദ​ന്‍റെ ഡി​എ​ൻ​എ ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ ഹ​ത്തി​ന്‍റെ ഡി​എ​ൻ​എ യോ​ജി​ക്കു​ന്ന​താ​ണെ​ങ്കി​ൽ വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.