പി​ൻ​സീ​റ്റ് ഹെ​ൽ​മെ​റ്റ്: ക​ർ​ശ​ന പ​രി​ശോ​ധ​ന​യെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി
Wednesday, November 20, 2019 7:47 PM IST
തി​രു​വ​ന​ന്ത​പു​രം: ഹെ​ൽ​മെ​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. പ​രി​ശോ​ധ​ന​യ്ക്കാ​യി മെ​ച്ച​പ്പെ​ട്ട കാ​മ​റ സ്ഥാ​പി​ച്ചു. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ പ്രാ​കൃ​ത​മാ​യ വേ​ട്ട​യാ​ട​ൽ ഉ​ണ്ടാ​കി​ല്ല. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യാ​കും നി​യ​മം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ടി​ച്ചി​ട്ട് ഹെ​ൽ​മെ​റ്റ് വേ​ട്ട വേ​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ പി​ൻ​സീ​റ്റ് യാ​ത്രി​ക​ർ​ക്കും ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​യ​മം ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി വി​ധി എ​തി​രാ​കു​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.