ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ രാ​ജി​വ​ച്ചു
Wednesday, November 20, 2019 5:52 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ രാ​ജി​വ​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഗോ​ട്ടാ​ഭ​യ രാ​ജ​പ​ക്ഷെ അ​ധി​കാ​ര​മേ​റ്റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ക്ര​മ​സിം​ഗെ​യു​ടെ രാ​ജി. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു വി​ക്ര​മ​സിം​ഗെ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

ഗോ​ട്ടാ​ഭ​യ രാ​ജ​പ​ക്ഷെ​യു​മാ​യി ചൊ​വ്വാ​ഴ്ച വി​ക്ര​മ​സിം​ഗെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജി. ശ്രീലങ്കൻ പാർലമെന്‍റിനു 2020 ഓ​ഗ​സ്റ്റ് വ​രെ കാ​ലാ​വ​ധി​യു​ണ്ട്. നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​നാ​ണ് രാ​ജ​പ​ക്ഷെ​യു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ന​വം​ബ​ർ 16 ന് ​ന​ട​ന്ന ശ്രീ​ല​ങ്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി സ​ജി​ത് പ്രേ​മ​ദാ​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗോ​ട്ടാ​ഭ​യ രാ​ജ​പ​ക്ഷെ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.