പ​വാ​ർ-​മോ​ദി കൂ​ടി​ക്കാ​ഴ്ച​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി
Wednesday, November 20, 2019 4:11 PM IST
മും​ബൈ: എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്ക​വെ പ​വാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി മോ​ദി​യെ ക​ണ്ട​തി​ലാ​ണ് കോ​ൺ​ഗ്ര​സ് അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​വാ​റി​ന്‍റെ ന​ട​പ​ടി മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ലെ സ​ഖ്യ​നീ​ക്ക​ങ്ങ​ളി​ൽ സം​ശ​യ​മു​ണ്ടാ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ര്‍​ഷ​ക​രു​ടെ വി​ഷ​യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​വാ​ര്‍ ച​ര്‍​ച്ച ചെ​യ്ത​തെ​ന്ന് എ​ന്‍​സി​പി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഡി​സം​ബ​ർ ആ​ദ്യ​വാ​രം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൊ​തു മി​നി​മം പ​രി​പാ​ടി​യി​ൽ ശി​വ​സേ​ന ഉ​റ​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ ചി​ത്രം വ്യ​ക്ത​മാ​കു​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്തും പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.