എ​യ​ർ ഇ​ന്ത്യ ന​മ്മു​ടെ സ്വ​ർ​ണ​പ്പ​ക്ഷി, വി​ൽ​ക്ക​രു​ത്; മോ​ദി സ​ർ​ക്കാ​രി​നോ​ടു പ്രി​യ​ങ്ക
Wednesday, November 20, 2019 3:42 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നും വി​റ്റ​ഴി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​ങ്ങ​ളാ​യി​രു​ന്നെ​ന്നും സ്വ​ർ​ണ​പ്പ​ക്ഷി​ക​ളെ​യാ​ണു വി​റ്റ​ഴി​ക്കു​ന്ന​തെ​ന്നും പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

ബി​ജെ​പി രാ​ജ്യം പ​ണി​തു​യ​ർ​ത്തു​മെ​ന്നാ​ണ് ഉ​റ​പ്പു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ച്ചു വി​റ്റ​ഴി​ക്കാ​നാ​ണ് ഇ​പ്പോ​ൾ അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​തു വി​ഷ​മ​ക​ര​മാ​ണ്. ന​മ്മു​ടെ സ്ഥാ​പ​ന​ങ്ങ​ൾ ന​മ്മു​ടെ അ​ഭി​മാ​ന​മാ​ണ്. അ​വ ന​മ്മു​ടെ സ്വ​ർ​ണ​പ്പ​ക്ഷി​ക​ളാ​ണ്- പ്രി​യ​ങ്ക ഹി​ന്ദി​യി​ൽ ട്വീ​റ്റ് ചെ​യ്തു.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് എ​യ​ർ ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നും വി​റ്റ​ഴി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ ഈ ​സ്ഥാ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​ണു മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.