കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​ല്ലെ​ന്ന് അ​മി​ത്ഷാ
Wednesday, November 20, 2019 1:14 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. രാ​ജ്യ​സ​ഭ​യി​ലാ​ണ് അ​മി​ത്ഷാ ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് വി​ശ​ദ​മാ​ക്കി​യ​ത്.

നി​യ​ന്ത്ര​ണം നീ​ക്കു​ന്നതു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ തീ​രു​മാ​ന​മൊ​ന്നും ആ​യി​ട്ടി​ല്ല. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ സാ​ധാ​ര​ണ നി​ല​യി​ലാണ്. ഇ​തു​വ​രെ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഒ​രാ​ളു​ടെ പോ​ലും ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.