ഒ​പി ബ​ഹി​ഷ്ക​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ; രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടി​ൽ
Wednesday, November 20, 2019 8:45 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​ള വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ക്കു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണു ഡോ​ക്ട​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്.

അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐ​സി​യു, ലേ​ബ​ർ റൂം, ​അ​ത്യാ​ഹി​ത ശ​സ്ത്ര​ക്രി​യ​ക​ൾ, മ​റ്റു അ​ത്യാ​ഹി​ത സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഒ​പി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക​ൾ പെ​രു​വ​ഴി​യി​ലാ​യി. സൂ​ച​നാ​സ​മ​രം കൊ​ണ്ടു ഫ​ല​മി​ല്ലെ​ങ്കി​ൽ ഈ ​മാ​സം 27 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങാ​നാ​ണു ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യു​ടെ പ​ദ്ധ​തി.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ഓ​ഫീ​സ് എ​ന്നി​വ​യ്ക്കു മു​ന്നി​ൽ ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ​യും പ്ര​ക​ട​ന​വും ന​ട​ത്തു​മെ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.