ഭൂ​രി​പ​ക്ഷം തി​ക​ഞ്ഞി​ല്ലെ​ങ്കി​ൽ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ജെ​ഡി-​എ​സ്
Wednesday, November 20, 2019 5:35 AM IST
ബം​ഗ​ളൂ​രു: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​ക്കു ഭൂ​രി​പ​ക്ഷം കി​ട്ടി​യി​ല്ലെ​ങ്കി​ൽ​പി​ന്തു​ണ ന​ല്കു​മെ​ന്നു ജെ​ഡി-​എ​സ്. മു​തി​ർ​ന്ന നേ​താ​വ് ബാ​സ വ​രാ​ജ് ഹൊ​റാ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യും ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഹൊ​റാ​ട്ടി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ വീ​ഴാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു കു​മാ​ര​സ്വാ​മി​യും ദേ​വ​ഗൗ​ഡ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഏ​തു സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രു​ന്നാ​ലും ത​ങ്ങ​ളു​ടെ എം​എ​ൽ​എ​സ്ഥാ​നം മൂ​ന്ന​ര വ​ർ​ഷം​കൂ​ടി നി​ല​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് എം​എ​ൽ​എ​മാ​രു​ടെ വി​കാ​രം. ക​ർ​ണാ​ട​ക​യി​ലെ 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഇ​തി​ൽ ആ​റു സീ​റ്റെ​ങ്കി​ലും ല​ഭി​ച്ചാ​ലേ ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.