പ​ഞ്ചാ​ബി​ൽ അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു; കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി
Wednesday, November 20, 2019 3:02 AM IST
ബ​ട്ടാ​ല: പ​ഞ്ചാ​ബി​ൽ അ​കാ​ലിദ​ൾ നേ​താ​വി​നെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി. ദ​ൽ​ബീ​ർ സിം​ഗ് ധി​ൽ​വാ​ൻ(51) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​കാ​ലി​ദ​ൾ ഗു​രു​ദാ​സ്പു​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ദ​ൽ​ബീ​ർ സിം​ഗ് ര​ണ്ടു ത​വ​ണ ഗ്രാ​മ​ത്ത​ല​വ​നാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​യ​ൽ​വാ​സി​യാ​യ ബ​ൽ​വീ​ന്ദ​ർ സിം​ഗും മ​റ്റൊ​രാ​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ദ​​ല്‍​ബീ​ര്‍ ഇ​ട​പെ​ട്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ബ​ൽ​വീ​ന്ദ​റി​ന്‍റെ മ​ക്ക​ളാ​യ മേ​ജ​ർ സിം​ഗ്(25), മ​ൻ​ദീ​പ് സിം​ഗ്(24) എ​ന്നി​വ​രും മ​റ്റ് ആ​റു​പേ​രു​മ​ട​ങ്ങു​ന്ന സം​ഘം ധ​ല്‍​ബീ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും വെ​ടി​യു​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ദ​ൽ​ബീ​ർ സിം​ഗി​ന്‍റെ കാ​ലു​ക​ൾ ബ​ൽ​വീ​ന്ദ​ർ മു​റി​ച്ചു​മാ​റ്റി.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളാ​യ ഒ​മ്പ​തു പേ​ര്‍​ക്കു​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ബ​ട്ടാ​ല പോ​ലീ​സ് സൂ​പ്ര​ണ്ട് ഒ​പി ഇ​ന്ദ​ര്‍​ജീ​ത് സിം​ഗ് ഗു​മ്മ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.