കു​ളം​ക​ല​ക്കി മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മം; മോ​ഹ​ന​നു പി​ന്തു​ണ​യു​മാ​യി ഡി​വൈ​എ​ഫ്ഐ
Tuesday, November 19, 2019 6:51 PM IST
കോ​ഴി​ക്കോ​ട്: സി.​പി.​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തെ പി​ന്തു​ണ​ച്ച് ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​സ്ലാം മ​ത വി​ശ്വാ​സി​ക​ളി​ൽ മ​ഹാ ഭൂ​രി​പ​ക്ഷ​വും മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ ദു​ർ​വ്യാ​ഖ്യാ​നി​ച്ച് അ​ക്ര​മം ന​ട​ത്തു​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രാ​ണെ​ന്നും ഈ ​രാ​ഷ്ട്രീ​യ​മാ​റ്റ​ത്തെ ഭ​യ​ത്തോ​ടെ നോ​ക്കു​ന്ന​വ​രാ​ണ് കു​ളം​ക​ല​ക്കി മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും റി​യാ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:

"​ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ ഇ​സ്ലാം വി​രോ​ധി​യാ​ണെ​ന്ന വാ​ദം അ​സം​ബ​ന്ധം’

-പി .​എ മു​ഹ​മ്മ​ദ് റി​യാ​സ്-

ഇ​ന്ത്യ​ൻ സ്റ്റേ​റ്റി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ മു​സ്ലീം തീ​വ്ര വാ​ദ സം​ഘ​ട​ന​ക​ളെ സം​ഖ്യ​ക​ക്ഷി​ക​ളാ​യി കാ​ണു​ന്നു​ണ്ട് എ​ന്ന​ത് സി.​പി.​ഐ.​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ മാ​സ്റ്റ​റു​ടെ ഭാ​വ​ന​യ​ല്ല. നേ​ര​ത്തെ മാ​വോ​യി​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന, ഗ​ണ​പ​തി എ​ന്ന പേ​രി​ൽ​അ​റി​യ​പ്പെ​ട്ട, മു​പ്പ​ളാ ല​ക്ഷ​മ​ണ റാ​വു​വി​ന്‍റെ പ​ര​സ്യ​മാ​ക്ക​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം ത​ന്നെ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​താ​ണ്.

സാ​ർ​വ​ദേ​ശീ​യ ത​ല​ത്തി​ലും ഇ​ത്ത​രം ചി​ല സം​ഘ​ട​ന​ക​ളും താ​ലി​ബാ​നും കൈ​കോ​ർ​ത്തി​നെ​ക്കു​റി​ച്ചു വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ സാ​മ്ര​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ളി​ക​ൾ ആ​ണെ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ ക​രു​തു​ന്ന​ത്. ഈ​യൊ​രു സൈ​ദ്ധാ​ന്തി​ക പ​രി​സ​ര​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും ചി​ല മ​ത മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ൾ മാ​വോ​യി​സ്റ്റ് അ​നു​ഭാ​വം പു​ല​ർ​ത്തു​ന്ന​ത്.

ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ സം​സാ​രി​ക്കു​ന്പോ​ൾ അ​ത് ഇ​സ്ലാം മ​ത​ത്തി​നെ​തി​രെ​യാ​ണ് എ​ന്ന് വ്യാ​ഖാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഇ​സ്ലാം മ​ത​വി​ശ്വാ​സി​ക​ളു​ടെ മി​ത്ര​മ​ല്ല ശ​ത്രു​ത​ന്നെ​യാ​ണ്. ഇ​ന്നീ രാ​ജ്യ​ത്ത് ഹി​ന്ദു​ത്വ ശ​ക്തി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്പോ​ൾ അ​ത് ഹി​ന്ദു മ​ത​ത്തി​നും രാ​ജ്യ​ത്തി​നും എ​തി​രാ​ണ് എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ അ​തെ ലോ​ജി​ക്കാ​ണ് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ എ​തി​ർ​ക്കു​ന്പോ​ൾ അ​ത് മു​സ്ലീ​ങ്ങ​ൾ​ക്കെ​തി​രാ​ണ് എ​ന്ന് വ്യാ​ഖാ​നി​ക്കു​ന്ന​വ​രു​ടെ​തും.

ഇ​സ്ലാം മ​ത വി​ശ്വാ​സി​ക​ളി​ൽ മ​ഹാ ഭൂ​രി​പ​ക്ഷ​വും മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ ദു​ർ​വ്യാ​ഖ്യാ​നി​ച്ച് അ​ക്ര​മം ന​ട​ത്തു​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രാ​ണ്. മു​സ്ലിം മ​ത​പ​ണ്ഡി​ത​രും മ​ത സം​ഘ​ട​ന​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യം വി​ൽ​ക്കു​ന്ന മു​സ്ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്ക് എ​ക്കാ​ല​വും എ​തി​രാ​ണ്. പ​ല​ഘ​ട്ട​ങ്ങ​ളി​ൽ അ​വ​രെ​ല്ലാം ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തു​മാ​ണ്.​അ​ങ്ങ​നെ​യി​രി​ക്കെ സ​മീ​പ കാ​ല​ത്ത് ചി​ല സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സി​പി​ഐ(​എം) പോ​ലൊ​രു പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ പി.​മോ​ഹ​ന​ൻ മാ​സ്റ്റ​ർ ആ ​വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്പോ​ൾ ,അ​ത് ഇ​സ്ലാം മ​ത വി​രു​ദ്ധ​മാ​ണ് എ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ആ​രു​ടെ പ​ക്ഷ​ത്താ​ണ് .

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ക്ര​മ​ത്തി​ന്‍റെ വ​ഴി സ്വീ​ക​രി​ക്കു​ന്ന മാ​വോ​യി​സ്റ്റു​ക​ളു​ടെ​യും ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളു​ടെ​യും കൂ​ട്ടു​കെ​ട്ടു​ക​ളെ അ​ന്വേ​ഷി​ച്ച് ത​ട​യി​ടേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​രം കൂ​ട്ടു​കെ​ട്ടു​ക​ളെ കു​റി​ച്ച് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു പു​റ​ത്തു വ​ര​ണം എ​ന്നു ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് മു​സ്ലിം മ​ത വി​ശ്വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കേ​ര​ളീ​യ സ​മൂ​ഹം.

ന​രേ​ന്ദ്ര​മോ​ദി ഭ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ സ്പോ​ണ്‍​സേ​ർ​ഡ് വേ​ട്ട​ക​ളു​ടെ ഭാ​ഗ​മാ​യി മ​ത ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ത​തീ​വ്ര​വാ​ദ​ത്തി​ന്‍റെ തെ​റ്റാ​യ പാ​ത​യി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​തെ ചെ​റു​പ്പ​ക്കാ​ർ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര ജ​നാ​തി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നോ ഡി​വൈ​എ​ഫ്ഐ പോ​ലു​ള്ള സം​ഘ​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യോ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​ണ് വേ​ണ്ട​ത് എ​ന്ന് മു​സ്ലിം സ​മൂ​ഹം തി​രി​ച്ച​റി​യു​ന്നു​ണ്ട്. ഈ ​രാ​ഷ്ട്രീ​യ​മാ​റ്റ​ത്തെ ഭ​യ​ത്തോ​ടെ നോ​ക്കു​ന്ന​വ​രാ​ണ് കു​ളം​ക​ല​ക്കി മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.