മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്ക​ട്ടെ; കൈ​യൊ​ഴി​ഞ്ഞ് യെ​ച്ചൂ​രി
Tuesday, November 19, 2019 6:39 PM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍റെ ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി പ്ര​സ്താ​വ​ന​യി​ൽ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് അ​തൃ​പ്തി.

മാ​വോ​യി​സ​ത്തെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ട​ണ​മെ​ന്നാ​ണു സി​പി​എം ന​യ​മെ​ന്നും മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളോ​ടു ചോ​ദി​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. സി​പി​ഐ മാ​വോ​യി​സ്റ്റു​ക​ളു​ടെ ആ​ശ​യ​ഗ​തി​യോ​ടു യോ​ജി​പ്പി​ല്ലെ​ങ്കി​ലും, അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സ്ഥി​തി അ​വ​ഗ​ണി​ക്ക​രു​തെ​ന്നും യെ​ച്ചൂ​രി ചൂ​ണ്ടി​ക്കാ​ട്ടി.

മാ​വോ​യി​സ്റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തു കോ​ഴി​ക്കോ​ട്ടു​ള്ള ഇ​സ്ലാ​മി​ക സം​ഘ​ട​ന​ക​ളാ​ണെ​ന്നാ​ണു പി. ​മോ​ഹ​ന​ൻ പ്ര​സം​ഗി​ച്ച​ത്. മാ​വോ​യി​സ്റ്റു​ക​ൾ​ക്കു വെ​ള്ള​വും വ​ള​വും ന​ൽ​കു​ന്ന​ത് തീ​വ്ര ഇ​സ്ലാ​മി​ക ഗ്രൂ​പ്പു​ക​ളാ​ണ്. പ​ര​സ്പ​ര ഐ​ക്യ​ത്തോ​ടെ​യാ​ണ് ഇ​രു​കൂ​ട്ട​രു​ടെ​യും പ്ര​വ​ർ​ത്ത​നം എ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു. സി​പി​ഐ മാ​വോ​യി​സ്റ്റ് നേ​താ​വ് ഗ​ണ​പ​തി അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ വി​മ​ർ​ശ​നം.

മാ​വോ​യി​സ്റ്റു​ക​ളെ​ന്നു ആ​രോ​പി​ച്ചു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ല​ൻ, താ​ഹ എ​ന്നീ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി സി​പി​എം പ​ര​സ്യ​പ്പെ​ടു​ത്താ​നി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് മോ​ഹ​ന​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.