മാ​ർ​ഷ​ൽ​മാ​ർ​ക്ക് സൈ​നി​ക യൂ​ണി​ഫോം ന​ൽ​കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്കും
Tuesday, November 19, 2019 4:05 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ മാ​ർ​ഷ​ൽ​മാ​ർ​ക്ക് സൈ​നി​ക യൂ​ണി​ഫോം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി​യും രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നു​മാ​യ വെ​ങ്ക​യ്യ നാ​യി​ഡു അ​റി​യി​ച്ചു. മു​ൻ സൈ​നി​ക​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം.

വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ ശേ​ഷ​മാ​ണ് മാ​ര്‍​ഷ​ല്‍​മാ​രു​ടെ യൂ​ണി​ഫോം മാ​റ്റി​യ​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ലെ വി​മ​ർ​ശ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. മാ​ർ​ഷ​ൽ​മാ​രു​ടെ പു​തി​യ യൂ​ണി​ഫോം സു​ര​ക്ഷാ പ്ര​ശ്ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ന്‍ ക​ര​സേ​ന മേ​ധാ​വി വേ​ദ് പ്ര​കാ​ശ് പ​റ​ഞ്ഞി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ത​ല​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ത​ല​പ്പാ​വും പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വേ​ഷ​മാ​യ ചാ​ര​നി​റ​ത്തി​ലു​ള്ള ബ​ന്ദ്ക​ല​യു​മാ​യി​രു​ന്നു മാ​ർ​ഷ​ൽ​മാ​രു​ടെ വേ​ഷം. എ​ന്നാ​ൽ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള ത​ര​ത്തി​ലാ​ണ് മാ​ര്‍​ഷ​ല്‍​മാ​രു​ടെ പു​തി​യ വേ​ഷം. വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ മ​ക​ൾ ദീ​പ വെ​ങ്ക​ടാ​ണ് ഇ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്.

റോ​യ​ൽ ബ്ലൂ ​നി​റ​ത്തി​ൽ സൈ​നി​ക വേ​ഷ​ത്തോ​ട് സാ​മ്യ​മു​ള്ള യൂ​ണി​ഫോ​മും പീ​ക്ക് ക​ള​ർ തൊ​പ്പി​യും തോ​ളി​ൽ ന​ക്ഷ​ത്ര​ചി​ഹ്ന​ങ്ങ​ളും ഒ​ക്കെ ആ​യാ​ണ് വേ​ഷം പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശൈ​ത്യ​കാ​ല​ത്തേ​ക്കും വേ​ന​ൽ​ക്കാ​ല​ത്തേ​ക്കു​മാ​യി ര​ണ്ടു​ത​രം യൂ​ണി​ഫോ​മു​ക​ളാ​ണ് രാ​ജ്യ​സ​ഭാ മാ​ർ​ഷ​ലു​ക​ൾ​ക്കാ​യി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.