നി​ത്യാ​ന​ന്ദ​യു​ടെ ആ​ശ്ര​മ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ചു; പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ൾ
Tuesday, November 19, 2019 2:48 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: വി​വാ​ദ സ്വാ​മി നി​ത്യാ​ന​ന്ദ​യു​ടെ ആ​ശ്ര​മ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച​താ​യി പ​രാ​തി. നി​ത്യാ​ന​ന്ദ​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശ്ര​മ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ര​ണ്ടു പെ​ൺ​മ​ക്ക​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ൾ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​രാ​തി​യി​ൽ അ​ന്യാ​യ​മാ​യി ത​ട​വി​ല്‍ പാ​ര്‍​പ്പി​ക്ക​ല്‍, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ആ​ശ്ര​മ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. നി​ത്യാ​ന​ന്ദ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ 2013ലാ​ണ് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

എ​ന്നാ​ൽ, പി​ന്നീ​ട് ഇ​രു​വ​രെ​യും അ​നു​മ​തി​യി​ല്ലാ​തെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ നി​ത്യാ​ന​ന്ദ ധ്യാ​ന​പീ​ഠ​ത്തി​ന്‍റെ ശാ​ഖ​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​ക​ളെ കാ​ണാ​ൻ ത​ങ്ങ​ൾ അ​വി​ടെ എ​ത്തി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. സ്ഥാ​പ​ന​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റു കു​ട്ടി​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.