ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള സി​പി​എം നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി
Tuesday, November 19, 2019 1:22 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​​വ​ന​യെ സ്വാഗ​തം ചെ​യ്ത് ബി​ജെ​പി. മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. മു​സ്‌​ലീം- മാ​വോ​യി​സ്റ്റ് തീ​വ്ര​വാ​ദം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

താ​മ​ര​ശേ​രി​യി​ല്‍ കെ​എ​സ്‌​കെ​ടി​യു സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് പി. ​മോ​ഹ​ന​ൻ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യു​ള്ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് വെ​ള്ള​വും വ​ള​വും ന​ല്‍​കി വ​ള​ര്‍​ത്തു​ന്ന​തെ​ന്നു​മാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ വാ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.