കാ​ഷ്മീ​ർ: പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം
Monday, November 18, 2019 12:03 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ കാ​ഷ്മീ​ർ വി​ഷ​യം ഇ​രു സ​ഭ​ക​ളി​ലും ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​കാ​ധി​പ​ത്യ രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ശി​വ​സേ​ന എം​പി​മാ​ർ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണം കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്പി അം​ഗം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.